Monday, January 26, 2009
കോളറാ കാലത്തെ പ്രണയം
പ്രണയത്തെപ്പറ്റി ഇതിലും മനോഹരമായി ആരും എഴുതിയിട്ടില്ലാ എന്നു തന്നെ ഞാൻ എന്നും വിശ്വസിക്കുന്നു,,,,,,,,,,
മാർക്കേസിന്റെ “കോളറാ കാലത്തെ പ്രണയം“ എന്ന പുസ്തകത്തിൽ നിന്ന് ഒരേട്.
“അവളുടെ വിവാഹം അതിവിപുലമായ ആർഭാടത്തോടെ ആയിരിക്കും നടക്കൂന്നതെന്നു അയാൾക്കറിയാമായിരുന്നു. അതിനു ശേഷം അവളെ ഏറ്റവും അധികം സ്നേഹിച്ച എന്നെന്നും സ്നേഹിക്കുന്ന വ്യക്തിക്കു അവൾക്കു വേണ്ടി മരിക്കാൻ പോലുമുള്ള അർഹത നഷ്ടപ്പെടുമെന്ന് അവനറിയാമായിരുന്നു. ഇതുവരെയും കണ്ണീരിൽ മുങ്ങിക്കിടന്നിരുന്ന അസൂയ അവന്റെ ആത്മവിന്റെ അവകാശം ഏറ്റെടുത്തു. ആ മനുഷ്യനു അവൾ സ്നേഹവും അനുസരണവും പ്രതിജ്ഞ ചെയ്യാൻ തുടങ്ങുമ്പോൾ ദൈവീകനീതിയുടെ ഇടിവാൾ അവൾക്കു മീതെ പതിക്കണേയെന്ന് അവൻ ദൈവത്തോട് ഇരന്നു. തന്റെ അല്ലെങ്കിൽ പിന്നെ മറ്റാരുടെയും ആകാൻ പാടില്ലാത്ത ആ വധു, മരണത്തിന്റെ തുഷാരബിന്ദുക്കൾ പൊടിയുന്ന ഓറഞ്ച് പുഷ്പങ്ങൾ ചൂടി, കത്തീഡ്രലിന്റെ ബലിക്കല്ലിൽ കിടക്കുന്ന കാഴ്ച്ചയോർത്ത് അയാൾ ഉന്മാദലഹരിയിൽ തുടിച്ചു. എന്നാൽ പ്രതികാരം ഒരിക്കൽ സാങ്കൽപ്പികമായി നിറവേറ്റിക്കഴിഞ്ഞപ്പോഴേക്കും തന്റെതന്നെ ദുഷ്ടതയോർത്ത് അവൻ പശ്ചാത്തപിച്ചു അപ്പോൾ ആത്മാവിനൊരു പോറൽ പോലുമേൽക്കാതെ അവൾ അകന്നവളെങ്കിലും ജീവചൈതന്യത്തോടെ ബലിക്കല്ലിൽ നിന്നു ഉദിച്ചെഴുന്നേറ്റ് വരുന്നത് അയാൾ ദർശിച്ചു , എന്തെന്നാൽ അവളില്ലാത്ത ഒരു ലോകത്തെപ്പറ്റി ചിന്തിക്കുക അയാൾക്ക് അസാദ്ധ്യമായിരുന്നു.
പേജ് :162 കോളറാ കാലത്തെ പ്രണയം
Subscribe to:
Post Comments (Atom)

No comments:
Post a Comment